പാക്​ പിന്തുണയോടെ ഇന്ത്യയിൽ ഇനിയും തീവ്രവാദ ആക്രമണമുണ്ടാകുമെന്ന്​ യു.എസ്​

വാഷിങ്​ടൺ: പാകിസ്​താൻ പിന്തുണയോടെ തീവ്രവാദ സംഘങ്ങൾ ഇന്ത്യക്കുള്ളിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന്​ അമേരിക്കൻ ഇൻറലിജൻസ്​ ബ്യൂറോയുടെ മുന്നറിയിപ്പ്​.  സുൻജ്വാൻ ആക്രമണം നടന്നതിനു പിറകെയാണ്​ അമേരിക്കൻ രഹസ്യാന്വേഷണ സംഘം ഡയറക്​ടർ ദാൻ കോട്ടി​​​​​െൻറ പ്രസ്​താവന പുറത്തു വന്നിരിക്കുന്നത്​. 

പാകിസ്​താനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ ദാൻ കോട്ട്​ ഉന്നയിച്ചിരിക്കുന്നത്​. അമേരിക്കൻ താത്​പര്യത്തിനു വിരുദ്ധമായി പാകിസ്​താൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത്​ തുടരുകയാണ്​. തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നില്ല. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചൈനയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നും കോട്ട്​ കുറ്റപ്പെടുത്തി. 

ഇസ്​ലാമാബാദി​​​​​െൻറ പിന്തുണയോടെ പാകിസ്​താനിൽ സുരക്ഷിത താവളമൊരുക്കി തീവ്രവാദികൾ ഇന്ത്യയിലും അഫ്​ഗാനിസ്​താനിലും ആക്രമണങ്ങൾ തുടരു​െമന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി.  
 

Tags:    
News Summary - Terror Groups Backed By Pakistan To Continue Attacks In India: US Intel Chief - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.