Posted On
date_range Updated On
date_range താലിബാന്റെ പേരിൽ മുംബൈക്ക് ഭീകരാക്രമണ ഭീഷണി
മുംബൈ: നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് താലിബാന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) അജ്ഞാതന്റെ ഇ-മെയിൽ മുന്നറിയിപ്പ്. എൻ.ഐ.എയുടെ മുംബൈ ഓഫിസിലെ ഇ-മെയിലിലാണ് ഭീഷണി ലഭിച്ചത്.
വിവരം മുംബൈ പൊലീസിനും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനക്കും (എ.ടി.എസ്) കൈമാറി. പാകിസ്താനിലെ ഐപി അഡ്രസിൽനിന്നാണ് ഇ-മെയിൽ അയച്ചതെന്ന് കണ്ടെത്തിയതായും ഒരു മാസം മുമ്പ് സമാനമായ ഭീഷണിയുണ്ടായെങ്കിലും അന്വേഷണത്തിൽ അതിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. എങ്കിലും പ്രധാന നഗരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.