തെലങ്കാനയിൽ കൊല്ലപ്പെട്ട പ്രതികൾക്ക് മറ്റ് കേസുകളിലും ബന്ധമെന്ന്
ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലും സമാന കുറ്റകൃത്യം ചെയ്തുവെന്ന് സംശയം. തെലങ്കാനക്ക് പുറമേ കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവർ സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുെവന്നാണ് പൊലീസ് പറയുന്നത്.
പ്രതികളുടെ ഡി.എൻ.എ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിലാരുടെയെങ്കിലും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച് വരികയാണെന്ന് സൈബരാബാദ് പൊലീസ് കമീഷണർ സജ്ജനാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറെ ബലാൽസംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.