Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ വെറും 2.5 ലക്ഷം പിഴ
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് നാട്ടുകുട്ടം ശിക്ഷയായി വിധിച്ചത് 2.5 ലക്ഷം രൂപ. തെലുങ്കാനയിലാണ് സംഭവമുണ്ടായത്. ആഗസ്റ്റ് ഒന്നിന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.
ആറ് പേർ ചേർന്ന് കേസിൽ മധ്യസ്ഥതക്ക് ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും പൊലീസ് പിടിയിലായിട്ടുണ്ട്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
െഎ.പി.സി സെക്ഷൻ 376 പ്രകാരവും പോക്സോ ആക്ടിലെ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സമീപത്തെ പരുത്തിപാടത്ത് മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. പരുത്തിപാടത്തിെൻറ ഉടമ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.