ഹൈദരാബാദ്​ ഏറ്റുമുട്ടൽ കൊല സുപ്രീംകോടതി റിട്ട. ജഡ്​ജി അന്വേഷിക്കും

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്​ടറെ ബാലത്സംഗം ചെയ്​തുകൊന്ന പ്രതികളെ വെടിവെച്ച്​ കൊലപ്പെടുത്തിയ നട പടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ സുപ്രീംകോടതി. ഏറ്റുമുട്ടൽ കൊല സുപ്രീംകോടതിയിൽ നിന്ന്​ വിരമിച്ച ജഡ്​ജി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജുഡീഷ്യൽ സമിതിലേക്കുള്ള ജഡ്​ജിമാരുടെ പേരുകൾ നിർദേശിക്കാം. ഡൽഹി ആസ്ഥാനമായാണ്​ അന്വേഷണ സമിതി പ്രവർത്തിക്കേണ്ടത്​. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ചീഫ്​ ജസ്​റ്റിസ്​ ആവശ്യപ്പെട്ടു.

തെലങ്കാന ഹൈകോടതി ഇതേ വിഷയം പരിഗണിക്കുന്നത്​ അറിയാമെന്ന്​ പറഞ്ഞ കോടതി കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി നാളത്തേക്ക്​ മാറ്റി.

Tags:    
News Summary - Telangana encounter- Supreme court - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.