Posted On
date_range Updated On
date_range ബിഹാറിൽ അധ്യാപകനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു
പാറ്റ്ന: ബിഹാറിൽ അധ്യാപകന് വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി 10:30ന് ബഗുസറായിലാണ് ദാരുണമായ സംഭവമുണ്ടായത്. അനില്‍ കുമാര്‍ സിംഗ് (55) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയാണ് െകാലപാതകം നടന്നത്. അനിൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നിൽ അജ്ഞാതസംഘമാണെന്നാണ് സൂചന. പൊലീസെത്തിയാണ് മൃതദേഹം അടുത്തുള്ള സദാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
അധ്യാപകന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുകളും സുഹൃത്തുകളും മുനിസിപ്പല്‍ കോര്പറേഷന് ഉപരോധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.