Posted On
date_range Updated On
date_range മദ്യപിച്ച് ബോധമില്ലാതെ പ്രധാനാധ്യാപകൻ ഓഫിസ് മുറിയിലെ മേശക്കടിയിൽ; സസ്പെൻഷൻ
റായ്പൂർ: ഛത്തീസ്ഗഡിൽ മദ്യപിച്ച് സ്കൂളിലെത്തി മേശക്കടിയിൽ കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ. കോർബയിലെ കാരി മാട്ടി ഗ്രാമത്തിലാണ് സംഭവം.
പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ രാമനാരായൺ പ്രധാനെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു. സ്കൂൾ ഓഫിസ് മുറിയിൽ മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങുന്ന അധ്യാപകന്‍റെ വിഡിയോ വൈറലായിരുന്നു. തുടർന്ന് അന്വേഷണം നടത്തി അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.
'അധ്യാപകന്‍റെ പ്രവൃത്തിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സ്കൂളിൽനിന്ന് രാമനാരായൻ പ്രധാനെ സസ്പെൻഡ് ചെയ്തു' -ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ എൽ.എസ്. ജോഗി പറഞ്ഞു. അതേസമയം, അധ്യാപകൻ ആദ്യമായല്ല ക്ലാസിൽ മദ്യപിച്ച് വരുന്നതെന്നും ബോധമില്ലാതെ കിടക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.