ക്ലാസ് മുറിയിൽവെച്ച് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നു. @Pritamkrbauddh എന്ന ഉപയോക്താവ് വീഡിയോ പങ്കുവയ്ക്കുകയും ഉത്തർപ്രദേശ് സർക്കാറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന് ഇപ്പോൾ 500,000-ത്തിലധികം കാഴ്‌ചക്കാരും 700,000 ലൈക്കും 100-ലധികം കമന്റുകളും വന്നിട്ടുണ്ട്.
മുഴുവൻ ക്ലാസിന്‍റെയും മുന്നിൽ വച്ചാണ് അധ്യാപകൻ വിദ്യാർത്ഥിയെ കഴുത്തിനു പിടിച്ച് ചുമരിൽ തള്ളുകയും നിരവധി തവണ തല്ലുകയും ചെയ്തത്. ഇത് ക്ലാസിലെ മറ്റുകുട്ടികൾ ഭീതിയോടെയാണ് കണ്ടത്. വീഡിയോയ്ക്ക് പുറമേ അധ്യാപകനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.