Representational Image

എയർ ഏഷ്യയെ എയർ ഇന്ത്യ എക്​സ്​പ്രസിൽ ലയിപ്പിക്കും; എയർ ഇന്ത്യയിലെ പരിഷ്​കാരങ്ങൾക്ക്​ തുടക്കമിട്ട്​ ടാറ്റ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബജറ്റ്​ എയർലൈനായ എയർ ഇന്ത്യ എക്​സ്​പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ കമ്പനി. നടത്തിപ്പ്​ ചെലവ്​ കുറക്കാൻ ലക്ഷ്യമിട്ടാണ്​ ടാറ്റയുടെ നീക്കം. എയർ ഏഷ്യ ഇന്ത്യയിലെ 84 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമാണ്​.

ഇതിനൊപ്പം വിസ്​താരയുടേയും എയർ ഇന്ത്യയു​ടേയും ഷെഡ്യുളുകൾ ക്രമീകരിക്കുന്നത്​ സംബന്ധിച്ച്​ സിംഗപ്പൂർ എയർലൈൻസുമായി ചർച്ച തുടങ്ങിയതായും ടാറ്റ അറിയിച്ചു. വിസ്​താരയിൽ 51 ശതമാനം ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്‍റെ കൈയിലാണ്​.

എയർ ഏഷ്യയെ എയർ ഇന്ത്യയിൽ ലയിപ്പിക്കുന്നതാണ്​ ടാറ്റയെ സംബന്ധിച്ചടുത്തോളം ഏറ്റവും ആദായകരമായ തീരുമാനമെന്ന്​ വിദഗ്​ധർ പറയുന്നു. ഇത്​ ഒറ്റ എയർലൈൻ സ്ഥാപിക്കുന്നതിന്​ ടാറ്റയെ സഹായിക്കുമെന്നും വിദഗ്​ധർ അഭിപ്രായപ്പെടുന്നു. ഇരു കമ്പനികളേയും ലയിപ്പിക്കുന്നത്​ സംബന്ധിച്ച്​ ടാറ്റ സൺസ്​ നിരവധി യോഗങ്ങൾ നടത്തിയിട്ടുണ്ട്​. ജീവനക്കാരുടെ സംയോജനം, എയർക്രാഫ്​റ്റ്​ ക്വാളിറ്റി, സുരക്ഷാ പരിശോധന തുടങ്ങിയവയെ കുറിച്ചായിരുന്നു ചർച്ചകൾ. 

Tags:    
News Summary - Tata Sons working on AirAsia India-AI Express merger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.