അഹ്മദാബാദ്: പ്രശസ്ത ഹാസസാഹിത്യകാരനും നാടകകൃത്തും കോളമിസ്റ്റുമായ താരക് മത്തേ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്താല്‍ സ്വവസതിയിലായിരുന്നു അന്ത്യം. മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുകൊടുത്തു. ഗുജറാത്തി വാരികയായ ചിത്രലേഖയില്‍ 70കളില്‍ താരക് മത്തേ എഴുതിയ കോളം 2008 മുതല്‍ ‘താരക് മത്തേ കാ ഉള്‍ട്ട ചഷ്മ’ എന്ന പേരില്‍ ടി.വി പരമ്പരയാക്കിയിരുന്നു.
കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന പരമ്പര സോണി സാബ് ടി.വിയാണ് സംപ്രേഷണം ചെയ്യുന്നത്. നാടകരംഗത്തും തിളങ്ങിയ മത്തേയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ദുവാണ് ഭാര്യ. ഇഷാനി, കുഷാന്‍, ശൈലി എന്നിവരാണ് മക്കള്‍.
താരക് മത്തേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം പ്രതിഫലിപ്പിക്കാന്‍ മത്തേക്ക് കഴിഞ്ഞതായി മോദി ട്വിറ്ററില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.