വണ്ണിയാർ സമുദായത്തിന് 10.5 ശതമാനം സംവരണം നൽകാനുള്ള തമിഴ്നാട് സർക്കാറിന്റെ തീരുമാനം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ വണ്ണിയാർ സമുദായത്തിന് 10.5 ശതമാനം സംവരണം നൽകാനുള്ള തീരുമാനം റദ്ദാക്കി സുപ്രീംകോടതി. മദ്രാസ് ഹൈകോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. തമിഴ്നാട് സർക്കാറിന്റെ ഉത്തരവ് ഭരണഘടന വിരുദ്ധവും സമത്വമെന്ന ആശയത്തിന് എതിരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10.5 ശതമാനം സംവരണം വണ്ണിയാർ സമുദായത്തിന് നൽകാനായിരുന്നു തീരുമാനം. എ.ഐ.ഡി.എം.കെ സർക്കാറാണ് പിന്നാക്കക്കാരിൽ വണ്ണിയാർ സമുദായത്തിന് 10.5 ശതമാനം പ്രത്യേക സംവരണം കൊണ്ടു വരാൻ തീരുമാനിച്ചത്.

ആർട്ടിക്കൾ 14,15,16 തുടങ്ങിയവയുടെ ലംഘനമാണ് അണ്ണാ ഡി.എം.കെ സർക്കാറിന്റെ ഉത്തരവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു വണ്ണിയാർ സമുദായത്തിന് പ്രത്യേക സംവരണം നൽകാനുള്ള തീരുമാനം അണ്ണാ ഡി.എം.കെ സർക്കാർ പ്രഖ്യാപിച്ചത്.

തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ പട്ടാളി മക്കൾ കക്ഷിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരമൊരു നിയമം പാസാക്കാൻ സംസ്ഥാന നിയമസഭക്ക് അധികാരമുണ്ടെന്നും മദ്രാസ് ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു പാർട്ടിയുടെ ആവശ്യം.

Tags:    
News Summary - Tamil Nadu's 10.5% Vanniyar Quota Cancelled By Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.