ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ; ബിൽ നിയമസഭയിൽ അവതരിപ്പിക്കും

ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന് തടയിടാനുള്ള ശ്രമവുമായി തമിഴ്നാട് സർക്കാർ. ഹിന്ദി ഭാഷക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തുന്ന ബിൽ നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അവതരിപ്പിക്കും. 

ഹിന്ദി ഭാഷയിലുള്ള ഹോർഡിങ്ങുകൾ ബോർഡുകൾ, സിനിമകൾ, ഗാനങ്ങൾ എന്നിവയെല്ലാം നിരോധിക്കുന്ന ബില്ലാണ് നിയമസഭക്ക് മുന്നിൽവെക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തമിഴരുടെ മേൽ നിർബന്ധിച്ച് ഭാഷ അടിച്ചേൽപ്പിക്കരുതെന്നും ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും മുഖ്യമന്ത്രി സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ത്രിഭാഷാ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിർക്കുന്നുവെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹിന്ദി ഭാഷാ നിരോധന ബില്ലുമായി തമിഴ്നാട് സർക്കാർ രംഗത്തുവരുന്നത്.

സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവക്ക് ഗുണം ചെയ്തുവെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

ഫോക്സ്കോൺ 15,000 കോടി നിക്ഷേപിക്കുമെന്നും 14000 തൊഴിലവസരങ്ങൾ നൽകുമെന്നും തമിഴ്നാട് ഗവൺമെന്‍റ്; പ്രഖ്യാപനം തള്ളി കമ്പനി

തമിഴ്നാട്: തങ്ങൾ തമിഴ്നാട് സർക്കാരുമായി പുതിയ പദ്ധതി നിക്ഷേപങ്ങളെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് തായ്‍വാൻ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാതാക്കളായ ഫോക്സ്കോൺ. സംസ്ഥാനത്ത് 15,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഇത് വഴി 14,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.ഫോക്സ്കോണിന്‍റെ പുതുതായി നിയമിക്കപ്പെട്ട ഇന്ത്യൻ പ്രതിനിധി മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഓഫീസുമായി സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ കമ്പനി പുതിയ നിക്ഷേപത്തെക്കുറിച്ചുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ല എന്ന് വ്യക്തമാക്കി.

എന്നാൽ പ്രഖ്യാപനത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാക്കൻമാരെ പോലും വിമർശിച്ചു കൊണ്ട് 100 ശതമാനം സത്യം എന്നാണ് മന്ത്രി ആരോപണങ്ങളിൽ പ്രതികരിച്ചത്. ഇങ്ങനെയൊരു നിക്ഷേപത്തിലെത്താൻ ഒരു വർഷത്തെ പ്രയത്നം വേണ്ടി വന്നുവെന്നും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് മന്ത്രി രാജ പറഞ്ഞത്.

വിവാദങ്ങൾക്ക് പിന്നാലെ കമ്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണം വന്നതോടെ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നാരായൺ തിരുപതി വ്യാജ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നടപടിയെ ചോദ്യം ചെയ്തു. അതേ സമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടേയില്ലെന്ന കമ്പനിയുടെ വാദം തന്നെ ഞെട്ടിച്ചുവെന്ന് തിരുപതി എക്സ് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Tamil Nadu govt to introduce bill banning Hindi in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.