തലക്ക്​ പരിക്കേറ്റ കലൈസെൽവൻ ആശുപത്രിയിൽ

തമിഴ്​ മത്സ്യത്തൊ​ഴിലാളികൾക്കുനേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു; ഒരാൾക്ക്​ പരിക്ക്​

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നു കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. ഒരാൾക്ക്​ പരിക്കുണ്ട്​. നാഗപട്ടണം സ്വദേശി ഇ. കലൈസെല്‍വന്​ (33) ആണ്​ തലക്ക്​ പരിക്കേറ്റത്​.

നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലൈ 28നാണ്​ കലൈസെൽവൻ അടക്കം പത്തുപേർ ബോട്ടിൽ പുറപ്പെട്ടത്​. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിക്കുസമീപം കൊടിയകരൈ തീരത്ത് മീന്‍ പിടിക്കുന്നതിനിടെ സ്പീഡ് ബോട്ടിലെത്തിയ ശ്രീലങ്കന്‍ നാവികസേനയുടെ ഉദ്യോഗസ്ഥര്‍ ഇവർക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലർച്ചെ 1.15നായിരുന്നു ഇതെന്ന്​ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തങ്ങള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നും ഉടന്‍ തിരിച്ചുപോകണമെന്നുമാണ്​ നാവിക ഉദ്യോഗസ്​ഥർ പറഞ്ഞത്​. മേഖലയിലുണ്ടായിരുന്ന മറ്റ്​ ബോട്ടുകള്‍ക്കുനേരെയും ശ്രീലങ്കന്‍ നാവികസേന വെടിയുതിർത്തെന്നും ഇവർ പറയുന്നു.

ഒരു വെടിയുണ്ട ബോട്ടില്‍ തുളച്ചുകയറുകയും കലൈസെല്‍വന്‍റെ തലയില്‍ തറയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ അബോധാവസ്ഥയിലായെന്നും തങ്ങൾ ബോട്ടുമായി കരയിലേക്ക്​ തിരികെ വന്ന്​ അയാളെ നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിൽ​ പ്രവേശിപ്പിച്ചെന്നും ബോട്ടിലുണ്ടായിരുന്ന ദീപന്‍രാജ് എന്ന മത്സ്യത്തൊഴിലാളി പി.ടി.ഐയോട്​ പറഞ്ഞു. കലൈസെല്‍വനെ ആശുപത്രിയിലെത്തി നാഗപട്ടണം ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തംബുരാജ് സന്ദര്‍ശിച്ചു.

Tags:    
News Summary - Tamil Nadu fisherman injured in mid-sea firing by Sri lankan navy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.