Posted On
date_range Updated On
date_range തമിഴ്നാട്ടിൽ യു.കെയിൽ നിന്നെത്തിയ 360 പേരെ കണ്ടെത്താനായില്ല
ചെന്നൈ: യു.കെയിൽ നിന്നെത്തിയ 360 പേരെ തമിഴ്നാട്ടൽ കാണാതായി. ചെന്നൈ, ചെങ്കൽപേട്ട് ജില്ലകളിൽ നിന്നുള്ളവരെയാണ് കാണാതായത. ഇവരെ കെണ്ടത്താനുള്ള ശ്രമങ്ങൾ പൊലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
നവംബർ 21 മുതൽ 2300 പേരാണ് യു.കെയിൽ നിന്ന് തിരികെ എത്തിയത്. ഇതിൽ 1,936 പേരെ കണ്ടെത്തി. ഇവരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കി. ഇതിൽ 1,853 പേരുടെ ഫലം നെഗറ്റീവാണ്.
24 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 44 പേരുടെ സ്രവമാണ് വിദഗ്ധ പരിശോധനക്കായി പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിൽ ഒരാൾക്ക് മാത്രമാണ് ജനിതകമാറ്റം സംഭവിച്ച കോറോണ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.