Posted On
date_range Updated On
date_range തഹാവുർ റാണയുടെ കസ്റ്റഡി 12 ദിവസത്തേക്കുകൂടി നീട്ടി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയുടെ കസ്റ്റഡി കാലാവധി 12 ദിവസത്തേക്കുകൂടി നീട്ടി. 18 ദിവസ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് നീട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ ഡൽഹി കോടതിയെ സമീപിച്ചത്.
കർശന സുരക്ഷയോടെ മുഖം മറച്ചാണ് റാണയെ പ്രത്യേക എൻ.ഐ.എ ജഡ്ജി ചന്ദർജിത് സിങ്ങിനുമുന്നിൽ ഹാജരാക്കിയത്. ഗൂഢാലോചനയുടെ മുഴുവൻ കാര്യങ്ങളും അറിയാൻ റാണയെ കസ്റ്റഡിയിൽ വേണമെന്ന് വാദത്തിനിടെ എൻ.ഐ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.