ടാഗോർ നോബൽ സമ്മാനം തിരികെ നൽകി; പുതിയ മണ്ടത്തവുമായി ത്രിപുര മുഖ്യമന്ത്രി

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണത്തിൽ പ്രതിഷേധിച്ച് മഹാകവി രവീന്ദ്രനാഥ ടാഗോർ സാഹിത്യത്തിന് ലഭിച്ച നൊബേൽ സമ്മാനം തിരസ്കരിച്ചെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഉദയ്പൂരിൽ നടന്ന ടാഗോറി​​െൻറ ജന്മവാർഷിക ചടങ്ങിലാണ് ബിപ്ലബ് ദേബ് പുതിയ മണ്ടത്തം വിളിച്ചുപറഞ്ഞതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.  മണ്ടൻ പരാമർശം അടങ്ങിയ പുതിയ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. 

മൂന്ന് ആഴ്ചക്കിടെ അഞ്ചാം തവണയാണ് ബിപ്ലബ് ദേബി​​െൻറ മണ്ടത്തങ്ങൾ ചർച്ചയാകുന്നത്. 1913ൽ സാഹിത്യത്തിന് നൊബേൽ സമ്മാനം സ്വീകരിച്ച ടാഗോർ 1919ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ പ്രഭു പദവിയാണ് തിരസ്കരിച്ചത്. 

പ്രസംഗങ്ങൾക്കുമുമ്പ് അടിസ്ഥാന ഗൃഹപാഠംപോലും നടത്താത്ത മുഖ്യമന്ത്രി വിഡ്ഢിത്തം വിളമ്പുന്നതിൽ എല്ലാ പരിധിയും കടന്നതായി ത്രിപുരയിലെ സി.പി.എം നേതാവ് ഗൗതം ദാസ് പറഞ്ഞു.  മാർച്ചിൽ മുഖ്യമന്ത്രി സ്ഥാനമേറ്റ ബിപ്ലബ് ദേബി​​െൻറ മഹാഭാരത കാലത്ത് ഇൻറർനെറ്റ് ഉണ്ടായിരുന്നുവെന്ന മണ്ടൻ പ്രസ്താവന അന്താരാഷ്​ട്രതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

1913ൽ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സർ ബഹുമതി) 1919ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ടാഗോർ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര  മുഖ്യൻ  നോബൽ സമ്മാനമാക്കിയത്.

Tags:    
News Summary - Tagore Returned Nobel Prize In Protest- Biplab Deb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.