കള്ളപ്പണം: ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറാമെന്ന്​ സ്വിറ്റ്​സർലാൻഡ്​

ന്യൂഡൽഹി: ഇന്ത്യയുൾപ്പടെ  വിവിധ രാജ്യങ്ങളുമായി ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന്​ സ്വിറ്റ്​സർലാൻഡ്​. സ്വിസ്​ ഫെഡറൽ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. 2018ൽ ഇത്​ നടപ്പിലാക്കാനാണ്​ പദ്ധതി. 2019ൽ സ്വിറ്റസർലാൻഡിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭിച്ച്​ തുടങ്ങും.

 വൈകാതെ തന്നെ അക്കൗണ്ട്​ വിവരങ്ങൾ കൈമാറുന്നതിനുള്ള തിയതി ഇവർ കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നാണ്​ സൂചന. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി വിവരങ്ങൾ കൈമാറുന്നതിന്​ സ്വിസ്​ ഫെഡറൽ കൗൺസിലിൽ എതിർപ്പുകളൊന്നും ഉയർന്നില്ല. അതുകൊണ്ട്​ തന്നെ തീരുമാനം നടപ്പിലാക്കുന്നത്​ വൈകില്ല.

കള്ളപ്പണം ഇന്ത്യയി​ൽ എക്കാലത്തും ചൂടുള്ള ചർച്ച വിഷയമായിരുന്നു. വിദേശ രാജ്യങ്ങളിലെ കള്ളപണം ഇന്ത്യയിലെത്തിച്ച്​ രാജ്യത്തെ ​ഒാരോ പൗര​​​െൻറയും അക്കൗണ്ടുകളിൽ അത്​ നിക്ഷേപിക്കുമെന്നായിരുന്നു  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ്​ വാഗ്​ദാനം.

ഇന്ത്യക്കാർക്ക്​ കൂടുതൽ കള്ളപണം നിക്ഷേപിച്ചിട്ടുള്ള സാധിക്കുന്ന രാജ്യമാണ്​ സ്വിറ്റസർലാൻഡ്​. ഇവിട​ത്തെ അക്കൗണ്ട്​ വിവരങ്ങൾ ലഭ്യമാകുന്നത്​ കള്ളപണത്തിനെതിരായ പോരാട്ടങ്ങൾക്ക്​ കൂടുതൽ കരുത്ത്​ പകരും. പക്ഷേ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം സർക്കാർ കാണിക്കണമെന്ന്​ മാത്രം.

Tags:    
News Summary - Switzerland to share blackmoney details with India from 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.