ഇന്ത്യൻ വിവാഹങ്ങൾ പലപ്പോഴും അതിന്റെ ഒരുക്കങ്ങളും അവസാന നിമിഷത്തിലെ തിരക്കുകളും ആശങ്കകളും കൊണ്ട് നിറഞ്ഞവയാണ്. എന്നാൽ ഇപ്പോൾ വൈറലായ ഒരു വിഡിയോ വിവാഹ ഒരുക്കങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചടങ്ങ് നടക്കുന്നതിനിടെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഡെലിവറി ജീവനക്കാരൻ നേരെ വിവാഹ വേദിയിലേക്ക് കയറി ഒരു 'അടിയന്തര' ഓർഡർ കൈമാറുന്നതാണ് വിഡിയോയിൽ കാണുന്നത്.
കുടുംബാംഗങ്ങളും അതിഥികളും ആശ്ചര്യത്തോടെ ഈ സംഭവത്തിന് സാക്ഷികളാവുകയായിരുന്നു. അവസാന നിമിഷത്തിൽ ഓർഡർ ചെയ്തത് ഹോമത്തിനാവശ്യമായ വിറകുകളായിരുന്നു അത്. വിവാഹച്ചടങ്ങുകൾക്കിടയിലാണ് ഹോമത്തിനാവശ്യമായ വിറക് ഇല്ലെന്ന് മനസിലായത്. തുടർന്ന് ഉടൻ തന്നെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഹോമത്തിനാവശ്യമായ വിറകുകൾക്ക് ഓർഡർ നൽകി. നിമിഷങ്ങൾക്കകം തന്നെ ഡെലിവറി ജീവനക്കാരൻ ഓർഡറുമായി എത്തി.
അതോടെ അദ്ദേഹം 'ആ ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട അതിഥി'യായി മാറി. 'ഇനിയും എന്തെങ്കിലും വേണോ? ' എന്ന കമ്പനിയുടെ മറുപടിയും വിഡിയോക്കൊപ്പം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വിഡിയോക്ക് താഴെ ഡെലിവറി ജീവനക്കാരനെ പ്രശംസിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.