Posted On
date_range Updated On
date_range കോവിഡ് സാഹചര്യത്തിൽ സത്യപ്രതിഞജ്ഞ ചടങ്ങ് ലളിതമായി നടത്തും -സ്റ്റാലിൻ
ചെന്നൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാറിൻറെ സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമില്ലാതെ ലളിതമായി നടത്തുമെന്ന് ഡി.എം.കെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിൻ. ചെന്നൈയിലെ മറീന ബീച്ചിൽ പിതാവും പാർട്ടി തലവനുമായ എം. കരുണാനിധിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ േശഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യപ്രതിജ്ഞ ചടങ്ങിന്‍റെ തീയതിയും സമയവും തിങ്കളാഴ്ച അല്ലെങ്കിൽ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് ഏഴിന് ചടങ്ങ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സ്റ്റാലിൻ നന്ദി രേഖെപ്പടുത്തുകയും ചെയ്തു. 149 സീറ്റുകൾ നേടിയാണ് ഡി.എം.കെ തമിഴ്നാട്ടിൽ അധികാരം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.