Posted On
date_range Updated On
date_range ബോളിവുഡ് താരം സ്വര ഭാസ്കറിന് കോവിഡ്
മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയാണെന്ന് താരം സമൂഹ മാധ്യമത്തിലൂടെ ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചു.
ജനുവരി അഞ്ച് മുതൽ കുടുംബത്തോടൊപ്പം നിരീക്ഷണത്തിലായിരുന്നെന്നും തുടർന്ന് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനക്ക് വിധേയമാകുകയായിരുന്നെന്നും സ്വര ഭാസ്കർ വ്യക്തമാക്കി.
'കണ്ടുത്തുടങ്ങിയതോടെ പരിശോധനയ്ക്ക് വിധേയമാവുകയായിരുന്നു. എന്നോടൊപ്പം കുടുംബവും നിരീക്ഷണത്തിലാണ്. കഴിഞ്ഞയാഴ്ച് ഞാനുമായി സമ്പർക്കത്തിലുണ്ടായവർ ദയവായി നിരീക്ഷണത്തിൽ പോകണം. എല്ലാവരും സുരക്ഷിതരായി വീടുകളിലിരിക്കൂ. രണ്ട് മാസ്കുകൾ ധരിക്കൂ.' - സ്വര ഭാസ്കർ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.