Posted On
date_range Updated On
date_range ചൈനീസ് ഉല്പന്ന ബഹിഷ്കരണ ആഹ്വാനവുമായി സ്വദേശി ജാഗരണ്‍ മഞ്ച്
വാരാണസി: ചൈനീസ് ഉല്പന്ന ബഹിഷ്കരണ ആഹ്വാനവുമായി ആര്.എസ്.എസുമായി അടുപ്പം പുലര്‍ത്തുന്ന സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്.
ചൈനയില്‍നിന്നുള്ള നിലവാരം കുറഞ്ഞ ഉല്പന്നങ്ങളുടെ ഇറക്കുമതി രാജ്യത്തെ സാമ്പത്തികനിലയെ ബാധിച്ചിട്ടുണ്ടെന്നും ഇത്തരം ഉല്പന്നങ്ങള്ക്ക് നികുതി വര്‍ധിപ്പിക്കണമെന്നും സംഘടനയുടെ ദേശീയ കണ്‍വീനര്‍ കശ്മീരി ലാല്‍ പറഞ്ഞു. ചൈനീസ് ഉല്പന്നങ്ങളേക്കാള് ഇന്ത്യന്‍ സാധനങ്ങളുടെ വില ഇങ്ങനെ കുറക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ചൈന പാകിസ്താന്‍െറ സഖ്യരാഷ്ട്രമാണ്. പാക് ആക്രമണം ഉണ്ടായപ്പോള്‍ അവര്‍ പരസ്യമായി പാക് അനുകൂല നിലപാട് സ്വീകരിച്ചു. അതുകൊണ്ടുകൂടി ചൈനീസ് ഉല്പന്നങ്ങള് ഇന്ത്യയില്‍ ബഹിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.