പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

തൃണമൂൽ കാലത്ത് ഭവനപദ്ധതി സഹായം ലഭിച്ച 12,000പേരിൽ നിന്ന് തുക തിരിച്ചുപിടിക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ ബംഗ്ലാർ ബാരി ഭവനപദ്ധതിയിൽ ധനസഹായം കൈപ്പറ്റിയ 12,000 പേരിൽനിന്ന് പണം തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇവർക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പദ്ധതിയിൽ അപേക്ഷ നൽകിയ 57,000 പേരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിൽ 12,000 പേർ ധനസഹായം കൈപ്പറ്റിയതായി കണ്ടെത്തിയെന്ന് ആരോപിക്കുന്നു. ഇവരിൽ 1,000 പേർ പണം തിരിച്ചടച്ചതായും ബാക്കിയുള്ളവരോട് തുക തിരികെ നൽകാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ക്രമക്കേട് അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരേയും സി.ഐ.ഡി അന്വേഷണം നടത്തും.

പുനഃസംഘടിപ്പിച്ച മുഖ്യമന്ത്രി ആവാസ് യോജനയുടെ രണ്ടാംഘട്ടത്തിൽ 7,171 ഗ്രാമീണ ഗുണഭോക്താക്കൾക്ക് കൂടി ധനസഹായം നൽകും. ഇതോടെ പദ്ധതിക്കായുള്ള സർക്കാരിന്റെ ആകെ ചെലവ് 4,200 കോടി രൂപയാകും.

പഞ്ചായത്ത് വകുപ്പിൽ 8,000 ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ടെന്ന് അധികാരി അറിയിച്ചു. അന്നപൂർണ യോജനയുടെ ഗുണം 1.65 കോടി സ്ത്രീകൾക്ക് ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

Tags:    
News Summary - Suvendu Adhikari seeks housing refund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.