കൊൽക്കത്ത വാക്​സ്​ മ്യൂസിയത്തിൽ ഇനി സുശാന്തി​െൻറ മെഴുക്​പ്രതിമയും

കൊൽക്കത്ത: അന്തരിച്ച ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മെഴുകുപ്രതിമ ഒരുക്കി പശ്ചിമബംഗാളിലെ ശിൽപി സുശാന്ത റോയ്​. വിരാട്​ കോഹ്​ലി, അമിതാഭ്​ ബച്ചൻ തുടങ്ങി നിരവധി പ്രശസ്​തരുടെ മെഴുക്​ പ്രതിമ നിർമിച്ച ശിൽപിയാണ്​ സുശാന്ത റോയ്​. അൻസോളിലെ മ്യൂസിയത്തിലാണ്​ സുശാന്തി​െൻറ പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്​.

തനിക്ക്​ സുശാന്തിനെ ഒരുപാട്​ ഇഷ്​ടമായിരുന്നുവെന്നും നട​െൻറ അകാല ചരമത്തിൽ വേദനയുണ്ടായിയെന്നും പ്രതിമ അനാച്​ഛാദനം ചെയ്​തുകൊണ്ട്​ സുശാന്ത റായ്​ പറഞ്ഞു. സുശാന്തി​െൻറ കുടുംബം ആവശ്യപ്പെടുകയാണെങ്കിൽ മറ്റൊരു പ്രതിമ കൂടി നിർമിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അൻസോളിലെ സുശാന്ത റോയുടെ മ്യൂസിയത്തിൽ മദർ തെരേസ, പെലെ, ജ്യോതി ബസു, കാസി നസറുൽ ഇസ്​ലാം, ഉത്തം കുമാർ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്​തരായവരുടെ മെഴുക്​ പ്രതിമകളുണ്ട്​. സന്ദർശകർക്ക്​ മ്യൂസിയം സന്ദർശിക്കാനും പ്രതിമകൾക്കൊപ്പം ചിത്രമെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.