ന്യൂഡൽഹി: പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യത്തിെൻറ മിന്നലാക്രമണശേഷം കുറഞ്ഞതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സെൻട്രൽ പൊലീസിലെയും അർധസൈന്യത്തിലെയും ഉദ്യോഗസ്ഥെര അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാകിസ്താനിൽനിന്ന് തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ട്. എങ്കിലും മിന്നലാക്രമണശേഷം ഇതിൽ ഗണ്യമായ കുറവുണ്ടായി. അതിർത്തിയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കരസേനയെയും ബി.എസ്.എഫിനെയും അഭിനന്ദിക്കുന്നു. സുരക്ഷവിഭാഗം, പ്രത്യേകിച്ച് ബി.എസ്.എഫ് നുഴഞ്ഞുകയറ്റം തടയാൻ സദാ ജാഗ്രത പുലർത്തണം. മയക്കുമരുന്ന്, കള്ളനോട്ട് എന്നിവ രാജ്യത്തേക്ക് കടത്തുന്നതും തടയണം -മന്ത്രി പറഞ്ഞു.
ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ‘ശത്രു’ കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതായി രാജ്നാഥ് പറഞ്ഞു. ഇതിെൻറ സത്യാവസ്ഥ മനസ്സിലാക്കാെത വ്യക്തികളും ഉദ്യോഗസ്ഥരും മറ്റും തങ്ങളുടെ പേജുകളിലും ഇത് പോസ്റ്റ് ചെയ്യുന്നു. ഇത്തരം പോസ്റ്റുകൾ യഥാർഥമാണോയെന്നും രാജ്യതാൽപര്യത്തെ ഹനിക്കുന്നതാണോയെന്നും പരിശോധിക്കണം. നിങ്ങൾ രാജ്യത്തിെൻറ അതിർത്തി മാത്രമല്ല, െഎക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടവരാണ് -രാജ്നാഥ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.