വിവാഹത്തിന്​ ചായയും പച്ചവെള്ളവും; ചെലവ്​ 500 രൂപ

സൂറത്ത്​: 500 കോടി മുടക്കി ബി.ജെ.പി മുൻ മന്ത്രിയും ഖനന രാജാവുമായ ജനാർദൻ റെഡ്ഡിയുടെ മകളുടെ കല്യാണം നടക്കു​​​​​​േമ്പാൾ 500 രൂപക്കും വിവാഹം നടത്താമെന്ന്​ തെളിയിച്ചിരിക്കുകയാണ്​ സൂറത്തിലെ രണ്ട്​ കുടുംബങ്ങൾ.

കഴിഞ്ഞ ദിവസം സൂറത്ത്​ സ്വദേശികളായ ദക്ഷയുടെയും ബാരതി​െൻറയും വിവാഹമാണ്​ ചെലവ്​ ചുരുക്കൽ കൊണ്ട്​ വ്യത്യസ്​തമായത്​.

നോട്ട്​ പിൻവലിക്കലി​നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്​ ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്നും വിവാഹ തീയതി നിശ്​ചയിച്ച ശേഷമായിരുന്നു നോട്ട്​ പിൻവലിക്കൽ പ്രഖ്യാപിച്ചതെന്നുമാണ്​ ഇതേകുറിച്ച്​ ദമ്പതികൾ പറയുന്നത്​. വിവാഹം കൂടാൻ വന്ന അതിഥികൾക്ക്​ ചായയും പച്ചവെള്ളവുമായിരുന്നു 'വിഭവം​​'.

 

Tags:    
News Summary - Surat Couple Got Married in Rs 500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.