തടവ് കഠിനമാക്കല്‍: സുപ്രീംകോടതി ഇടപെടുന്നു

ന്യൂഡല്‍ഹി: ജീവപര്യന്തം തടവ് കഠിനമാക്കി വിധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങുകയാണ് സുപ്രീംകോടതി. കൊലപാതകക്കുറ്റത്തിലും മറ്റും കഠിനതടവ് വിധിക്കാന്‍ നിയമമനുവദിക്കുന്നില്ളെന്ന പരാതികളെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ.കെ. സിക്രിയും ആര്‍.കെ. അഗര്‍വാളും ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചത്.

യു.പിയിലെ സീതാപൂരില്‍ കൊലപാതകക്കേസില്‍പെട്ട അബ്ദുല്‍ മാലികിന്‍െറയും മറ്റ് നാലുപേരുടെയും  അപേക്ഷയിലാണ് നടപടി. കീഴ്കോടതികള്‍  കഠിനതടവ് വിധിക്കുന്നത് ഭരണഘടന വിരുദ്ധവും  അധികാരപരിധിയില്‍പെടാത്തതുമാണെന്ന് മാലികിന്‍െറ അഭിഭാഷകന്‍ പരമാനന്ദ് കടാര കോടതിയില്‍ വാദിച്ചു. ഈ കേസിലും ഛത്തിസ്ഗഡിലെ രാം കുമാര്‍ സിവാരെ സമര്‍പ്പിച്ച ഹരജിയിലും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.