ന്യൂഡൽഹി: പീഡന കേസിൽ പ്രതിയും ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പുവിെൻറ മകനുമായ നാരായൺ സായിക്ക് ഗുജറാത്ത് ഹൈകോടതി അനുവദിച്ച രണ്ടാഴ്ച താൽകാലിക വിടുതൽ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
2021 ജൂൺ 24നാണ് ഗുജറാത്ത് ഹൈ കോടതി സിംഗ്ൾ ബെഞ്ച് രണ്ടാഴ്ച അവധി അനുവദിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് വിധി സ്റ്റേ ചെയ്തത്. പുറത്തിറങ്ങിയാൽ പ്രതി സ്വാധീനം ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമം നടത്തുമെന്ന് ഗുജറാത്ത് സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.