സുപ്രീംകോടതി നടപടി തത്സമയം​: കേസ്​ വിധിപറയാൻ മാറ്റി

ന്യൂഡൽഹി: സുപ്രീംകോടതി നടപടികൾ വെബ് ​ടെലികാസ്​റ്റ്​ വഴി തത്സമയം കാണിക്കണമെന്ന്​ ആവശ്യപ്പെട്​ സമർപ്പിച്ച ഹരജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. മ​ുതിർന്ന സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്​സിങ്​ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറി​​​െൻറ ശിപാർശകൾ വാങ്ങിയശേഷമാണ്​ കോടതി വിധി പറയാനായി മാറ്റിയത്​.

പരീക്ഷണാടിസ്​ഥാനത്തിൽ ചീഫ്​ ജസ്​റ്റിസി​​​െൻറ ബെഞ്ചിൽ ഭരണഘടനാ കേസുകളിൽ വെബ്​ വഴി  തൽസമയ സംപ്രേഷണം​ തുടങ്ങാമെന്നതാണ്​​ കേ​ന്ദ്ര സർക്കാറി​​​െൻറ ഒന്നാമത്തെ ശിപാർശ. കോടതിയിൽ ഇതിനായി മീഡിയ റൂം തുറക്കുകയും പരാതിക്കാർ, പത്ര പ്രവർത്തകർ, സന്ദർശകർ, അഭിഭാഷകർ എന്നിവർക്ക്​ കാണുന്നതിനുള്ള അടിസ്​ഥാന സൗകര്യമൊരുക്കുകയും വേണം.

വൈവാഹിക കേസുകൾ, കുട്ടികളെ ബാധിക്കുന്ന കേസുകൾ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ ലൈവാക്കരു​െതന്ന്​ കേന്ദ്രം ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court Live Telecasting Case Verdict Postponed -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.