Posted On
date_range Updated On
date_range ബനാറസ് ഹിന്ദു സർവകലാശാലയിലെ ലിംഗവിവേചനം സുപ്രീംകോടതി പരിശോധിക്കും
ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാലയിെല വനിത ഹോസ്റ്റലിൽ നടപ്പാക്കിയ ലിംഗവിവേചനപരമായ ചട്ടങ്ങൾ പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സർവകലാശാലയിലെ മഹിള മഹാൻ വിദ്യാലയ വനിത ഹോസ്റ്റലിനെതിരെയാണ് ആക്ഷേപം. രാത്രി എട്ടിനു ശേഷം ഹോസ്റ്റലിൽനിന്ന് കാമ്പസിലേക്ക് പോകാൻ സമ്മതിക്കുന്നില്ലെന്നും രാത്രി 10നു ശേഷം ഫോൺ വിളികൾ സ്വീകരിക്കാൻ അനുവദിക്കില്ലെന്നും അഭിഭാഷകർ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനും വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.