ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച നിരോധിച്ച 328 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളിൽ മൂന്നെണ്ണം വിൽക്കാൻ സുപ്രീംകോടതിയുടെ അനുമതി. വേദനാസംഹാരിയായ സാറിഡൺ അടക്കമുള്ള മൂന്നു മരുന്നുകളാണ് വിൽക്കാൻ കോടതി അനുമതി നൽകിയത്. മരുന്നു നിർമാതാക്കളുടെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 1988നു മുമ്പ് നിർമാണം തുടങ്ങിയ മരുന്നുകൾ നിരോധിച്ചതിനെതിരെ നൽകിയ ഹരജികളിൽ കോടതി കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി.
സാധാരണക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന സാറിഡൺ കൂടാതെ പ്രമേഹ രോഗത്തിനുപയോഗിക്കുന്ന ഗ്ലുകോനോം പി.ജി, ആൻറിബയോട്ടിക്കായ ലുപിഡിക്ലോക്സ്, ആൻറിബയോട്ടിക് ക്രീം ടാക്സിം എ.ഇസഡ് എന്നീ മരുന്നുകൾ നിരോധിച്ച 328 മരുന്നുകളിൽ പെടുന്നവയാണ്. ഇൗ മരുന്നുകൾ കഴിക്കുന്നതുകൊണ്ട് രോഗികൾക്ക് പ്രത്യേകിച്ച് ഗുണമില്ലെന്ന് ചൂണ്ടിക്കാട്ടിയണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മരുന്നുകൾ നിരോധിച്ചത്.
ഡ്രഗ് ആൻറ് ടെക്നിക്കൽ അഡ്വൈസറി ബോർഡും കേന്ദ്ര സർക്കാറിെൻറ തീരുമാനത്തെ പിന്തുണച്ചിരുന്നു. തീരുമാനം പൊതുജന താത്പര്യർഥമാണെന്നും ഡി.ടി.എ.ബി പറഞ്ഞിരുന്നു.
സാറിഡണിനൊപ്പം വിൽക്കാൻ അനുവാദം നൽകിയ മറ്റു മരുന്നുകൾ ഏതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.