കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) തത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും ഭേദഗതികളോടു കൂടി വേണം നടപ്പാക്കാനെന്ന് ബി.ജെ.പി പശ്ചിമ ബംഗാൾ വൈസ് പ്രസിഡൻറ് ചന്ദ്രകുമാർ ബോസ്.
‘സി.എ.എയുടെ ആശയം നല്ലതാണ്. അതിനെ തത്വത്തിൽ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, അത് നടപ്പാക്കുന്നതിന് അൽപം ഭേദഗതികൾ ആവശ്യമാണ്. ഒരു മതത്തിെൻറയും അടിസ്ഥാനത്തിലല്ല രൂപീകരിച്ചതെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അത് ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനന്മാർക്കും ബുദ്ധന്മാർക്കും അനുകൂലമായി ഉണ്ടാക്കിയതാണെന്ന് പറയാനാകുക? മുസ്ലിംകളെയും ഉൾപ്പെടുത്തിയാണ് നിയമം നിർമിച്ചത്. കാരണം മാതൃരാജ്യത്ത് പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നില്ലെങ്കിൽ അവർ ഇന്ത്യയിലേക്ക് വരുമായിരുന്നില്ലല്ലോ’ -ബോസ് പറഞ്ഞു.
ഈ നിയമം സ്വന്തം രാജ്യത്ത് പീഡനമേറ്റ് ഇന്ത്യയിൽ അഭയം തേടിയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണെന്നും ഒരു മതത്തിെൻറയും അടിസ്ഥാനത്തിലല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും സുഭാഷ് ചന്ദ്രബോസിെൻറ ബന്ധു കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.