146ാമത് മന്നം ജയന്തിയോടനുബന്ധിച്ചു പെരുന്നയിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസാരിക്കുന്നു

വി.ഡി. സതീശനോടും വേണുഗോപാലിനോടുമുള്ള നിലപാടില്‍ മാറ്റമില്ലെന്ന്​ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനോടുമുള്ള എൻ.എസ്​.എസ്​ നിലപാടിൽ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മാര്‍ ജോസഫ് പൗവത്തിലിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തശേഷം ഇരുവരും എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയിരുന്നു.

എന്നാല്‍, എന്‍.എസ്.എസിനെതിരെ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ച് അവർ മൗനം പാലിച്ചു. അക്കാര്യം ആവർത്തിച്ചിരുന്നെങ്കിൽ പുറത്തുപോകാൻ ആവശ്യപ്പെടുമായിരുന്നു. വ്യക്തികളുടെ പ്രവര്‍ത്തനശൈലിയോടാണ് വിരോധം. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല.

സംസ്ഥാന സര്‍ക്കാറിനോട് പ്രശ്‌നാധിഷ്ഠിത വിഷയങ്ങളില്‍ മാത്രമാണ് പ്രതിഷേധമുള്ളത്​. വിദ്യാഭ്യാസം, നിയമനം അടക്കമുള്ള വിഷയങ്ങളിലാണ് എതിർപ്പ്​. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് എന്‍.എസ്.എസ് വൈക്കത്ത് സ്ഥാപിച്ച മന്നം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ച്​ അനുമതി വാങ്ങിയിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Tags:    
News Summary - Sukumaran Nair said that there is no change in his attitude towards Satheesan and Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.