കർഷക പ്രക്ഷോഭം: മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗറിനെ അറസ്റ്റ് ചെയ്തു

ച​ണ്ഡി​ഗ​ഡ്: വി​വാ​ദ കാ​ർ​ഷി​ക നിയമത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡി​ഗ​ഡി​ലേ​ക്ക് ജാഥ നയിച്ച മു​ൻ‌ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​സി​മ്ര​ത് കൗ​ർ അ​റ​സ്റ്റി​ലായി. ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, പ്രേംസിംഗ് ചന്ദു മാജ്ര എന്നിവരും അറസ്റ്റിലായി. വ്യാ​ഴാ​ഴ്ച രാ​ത്രി അർധരാത്രിയോടെയാണ് ഹ​ർ​സി​മ്ര​ത് കൗ​റി​നെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാത്രി വൈകി ഇവരെ വിട്ടയച്ചു.

അ​കാ​ലി ദ​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്ന് ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ക​ർ​ഷ​ക പ്ര​തി​ഷേ​ധ മാ​ർ​ച്ചു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​ൻ സു​ഖ്ബി​ർ സിം​ഗ് ബാ​ദ​ൽ അ​മൃ​ത്സ​റി​ൽ​നി​ന്നു​ള്ള മാ​ർ​ച്ച് ന​യി​ച്ചു. ബി​ദി​ണ്ഡ​യി​ൽ​നു​ള്ള മാ​ർ​ച്ചി​ന് ഹ​ർ​സി​മ്ര​ത് കൗ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​ന്നാം റാ​ലി അ​ന​ന്ത്പു​ർ സാ​ഹി​ബി​ൽ​നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. മൂ​ന്ന് കിസാൻ മാർച്ചുകളും ച​ണ്ഡി​ഗ​ഡി​ൽ ഒ​ന്നി​ച്ച് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് തങ്ങള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങള്‍ സത്യത്തിന്റെ മാര്‍ഗത്തിലാണെന്നും ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.