Posted On
date_range Updated On
date_range തിരുവനന്തപുരം–ചെന്നൈ: ജലഗതാഗതത്തിന് പഠനം
കോയമ്പത്തൂർ: തിരുവനന്തപുരത്തെ ചെന്നൈയുമായി ജലഗതാഗതം വഴി ബന്ധിപ്പിക്കാനുള്ള സാധ്യതപഠനം നടത്തുന്നതായി കേന്ദ്ര ഉപരിതല സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവയെ കോർത്തിണക്കിയാണ് ചെലവ് കുറഞ്ഞ ദേശീയ ജലഗതാഗത റൂട്ടിന് രൂപം നൽകുകയെന്നും അദ്ദേഹം തൂത്തുക്കുടിയിൽ പറഞ്ഞു.
ഇതോടൊപ്പം കന്യാകുമാരി-ചെന്നൈ കിഴക്കൻ തീരദേശ റോഡ് പദവി ഉയർത്തും. തിരുച്ചെന്തൂർ- വള്ളിയൂർ റോഡ് ദേശീയപാതയാക്കി മാറ്റും. കന്യാകുമാരി മുതൽ ചെന്നൈ വരെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഇൗസ്റ്റ് കോസ്റ്റ് റെയിൽപാത നിർമിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.