Posted On
date_range Updated On
date_range കോവിഡ് മാറിയവർക്ക് ഒറ്റ ഡോസ് വാക്സിൻ മതിയെന്ന് പഠനം
ന്യൂഡൽഹി: മൊഡേണയോ ഫൈസറോ ആണെങ്കിൽ കോവിഡ് വന്ന് മാറിയവർ ഒറ്റ ഡോസ് വാക്സിൻ എടുത്താൽ മതിയെന്ന് പഠനം. വാക്സിൻ ലാഭിക്കാനും ഇതുവഴി കഴിയും. സാധാരണ രണ്ടു ഡോസ് വാക്സിനാണ് നിർദേശിച്ചിച്ചിരിക്കുന്നത്. കോവിഡ് മാറിയവരിൽ ഒറ്റ ഡോസ് വാക്സിൻ കൊണ്ട് അതിവേഗം ആൻറിബോഡി ഉണ്ടാകുന്നതായാണ് കണ്ടെത്തൽ. അമേരിക്കയിലെ 'മെഡ്ആർഎക്സിവ്' വെബ്സൈറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യു.എസിലെ ഇകാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഫ്ലോറിയൻ ക്രാമറുടെ നേതൃത്വത്തിൽ 109 പേരിലാണ് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.