അധ്യാപകനോട്​ മോശമായി പെരുമാറി വിദ്യാർഥികൾ, തലയിൽ മാലിന്യക്കുട്ട കമിഴ്​ത്തി; അന്വേഷണം

ബംഗളൂരു: കർണാടകയിലെ ദാവൻഗരെ ജില്ലയിൽ ഒരു കൂട്ടം വിദ്യാർഥികൾ അധ്യാപകനോട്​ മോശമായി പെരുമാറുകയും തലയിൽ മാലിന്യക്കുട്ട കമിഴ്​ത്തുകയും ചെയ്​ത സംഭവത്തിൽ അന്വേഷണം. അധ്യാപകനോട്​ വിദ്യാർഥികൾ മോശമായി പെരുമാറുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന്​ പിന്നാലെയാണ്​ ​അന്വേഷണം.

കർണാടക വിദ്യാഭ്യാസ വകുപ്പാണ്​​ അന്വേഷണത്തിന്​ ഉത്തരവിട്ടത്​. ചന്നഗിരി നഗരത്തിലെ സർക്കാർ ഹൈസ്​കൂളിലേതാണ്​ വിഡിയോ. ഡിസംബർ മൂന്നിനാണ്​ സംഭവം. അധ്യാപകനോട്​ വിദ്യാർഥികൾ മോശമായി പെരുമാറുന്നതാണ വിഡിയോ. ശേഷം അധ്യാപകൻ ക്ലാസെടുക്കാൻ തുടങ്ങു​​േമ്പാൾ വിദ്യാർഥികൾ അധ്യാപകന്‍റെ തലയിൽ മാലിന്യക്കുട്ട കമിഴ്​ത്തുകയായിരുന്നു.

'ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിലെ സ്​കൂളിൽ വിദ്യാർഥികൾ അധ്യാപകനോട്​ മോശമായി പെരുമാറുന്ന സംഭവം അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും ​അ​േന്വഷണം നടത്തും. കൃത്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി' -വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്​ ട്വീറ്റ്​ ചെയ്​തു.

ക്ലാസ്​മുറിയിൽ ലഹരിവസ്​തുക്കളുടെ പാക്കറ്റ്​ കണ്ടത്​ ചോദ്യം ചെയ്​തതോടെയായിരുന്നു അതിക്രമമെന്ന്​ അധ്യാപകൻ ഡെക്കാൻ ഹെറാൾഡിനോട്​ പറഞ്ഞു. അതേസമയം, സംഭവത്തിൽ അധ്യാപകൻ വിദ്യാർഥിക​ൾക്കെതിരെ പരാതി നൽകിയിട്ടില്ല. 

Tags:    
News Summary - Students assault teacher put dustbin on head probe ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.