Posted On
date_range Updated On
date_range മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥിനി തോൽവി ഭയന്ന് ജീവനൊടുക്കി
ചെന്നൈ: മൂന്നാം തവണ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥിനി പരാജയഭീതിയിൽ ജീവനൊടുക്കി. തെങ്കാശി ശങ്കരൻകോവിൽ കുലശേഖരമംഗലം അമൽരാജ്- വെണ്ണിയാർ ദമ്പതികളുടെ മകൾ രാജലക്ഷ്മി(21) ആണ് ജീവനൊടുക്കിയത്.
സെപ്റ്റംബർ ഏഴിന് നീറ്റ് പരീക്ഷാഫലം പുറത്തുവരാനിരിക്കെയാണ് വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ തുങ്ങിമരിച്ചത്.
മൃതദേഹം ശങ്കരൻകോവിൽ ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് തെങ്കാശി ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.