Posted On
date_range Updated On
date_range യു.പിയിൽ അംബേദ്ക്കർ പ്രതിമയുടെ തലവെട്ടി
അലഹാബാദ്: ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പ്രതിമകൾക്ക് നേരെ ആക്രമണം. ഉത്തർ പ്രദേശിലെ ത്രിവേണിപുരത്ത് അംബേദ്കർ പ്രതിമയാണ് ഇത്തവണ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായത്. പ്രതിമയുടെ തല വെട്ടി മാറ്റിയിരിക്കുകയാണ്. വെട്ടിമാറ്റിയ തല പ്രതിമയുെട സമീപത്തു തന്നെ ഉപേക്ഷിച്ചിട്ടുമുണ്ട്.
ത്രിപുരയിൽ തെരഞ്ഞടുപ്പിൽ അപ്രതീക്ഷിത വിജയം കൊയ്ത ബി.ജെ.പിക്കാർ ലെനിെൻറ പ്രതിമ തകർത്തതോടെയാണ് പ്രതിമകൾക്കെതിരായ ആക്രമണങ്ങൾ രാജ്യത്ത് വ്യാപകമായത്. പിന്നീട് തമിഴ്നാട്ടിൽ പെരിയാറിെൻറ പ്രതിമ തകർത്തിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിൽ അംബേദ്ക്കറിെൻറ പ്രതിമകൾക്കെതിരെയും ആക്രമണമുണ്ടായി.
പ്രതിമ തകർക്കുന്നവർക്കെതിെര ശക്തമായ നടപടി സ്വീകരിക്കുമെന്ന സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് നിലച്ച ആക്രമണം ഇൗ സംഭവത്തോടെ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.