Posted On
date_range Updated On
date_range പുഴുങ്ങിയ മൂന്ന് മുട്ടക്ക് 1672 രൂപ; കണ്ണ് തള്ളി ബോളിവുഡ് സംവിധായകൻ
അഹമ്മദാബാദ്: പുഴുങ്ങിയ മൂന്ന് മുട്ട വാങ്ങി കഴിച്ചതിന് തന്ന ബിൽ കണ്ട് ബോളിവുഡ് സംവിധായകൻ ശേഖർ രവ്ജിയാനിയുടെ ക ണ്ണ് തള്ളി. മൂന്ന് മുട്ടക്ക് 1672 രൂപ!
അഹമ്മദാബാദിലെ നക്ഷത്ര ഹോട്ടലിൽനിന്നാണ് സംവിധായകൻ പുഴുങ്ങിയ മുട്ട കഴിച്ചത്. അന്തംവിട്ട അദ്ദേഹം ബിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
നേരത്തെ, ബോളിവുഡ് നടൻ രാഹുൽ ബോസും സമൂഹമാധ്യമത്തിൽ സമാന രീതിയിൽ പ്രതിഷേധിച്ചിരുന്നു. രണ്ട് വാഴപ്പഴം വാങ്ങിയതിന് ചണ്ഡീഗഢിലെ നക്ഷത്ര ഹോട്ടൽ 442 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന് നൽകിയിരുന്നത്. സംഭവത്തെ തുടർന്ന് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.