ചെന്നൈ: തലസ്ഥാന നഗരത്തിലാണ് മദ്രാസ് െഎ.െഎ.ടി സ്ഥിതിചെയ്യുന്നതെങ്കിലും അതി െൻറ പ്രവർത്തനം നിഗൂഢ ദ്വീപിന് സമാനമാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ.
െഎ.െഎ.ടിയിൽ കാവിവൽക്കരണ നടപടികൾ അരങ്ങേറുന്നതായി നേരത്തെ പരാതികളുയർന്നിരുന്നു. ജാതിമത വിവേചനം വെച്ചുപുലർത്തുന്ന ചിലരുടെ നടപടികളാണ് ഫാത്തിമ ലത്തീഫിെൻറ മരണത്തിന് കാരണമായത്. ഇത്തരം സംഭവങ്ങളുണ്ടാവുന്നത് ഇതാദ്യമല്ല.
ആത്മഹത്യ സംഭവം ഞെട്ടലാണുളവാക്കിയത്. മരണത്തിന് കാരണക്കാരായ അധ്യാപകരുടെ പേരുകളും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമാണെന്ന് കരുതിയാണ് വിദ്യാർഥിനിയെ കുടുംബാംഗങ്ങൾ മദ്രാസ് െഎ.െഎ.ടിയിൽ ചേർത്തിയത്. എന്നാൽ തമിഴ്മണ്ണിൽ മീതെയുള്ള അവരുടെ വിശ്വാസം തകർത്തെറിയുന്ന സംഭവം വേദനാജനകവും അപമാനകരവും തലകുനിക്കാൻ ഇടയാക്കുന്നതുമാണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിെൻറ മുന്നിൽകൊണ്ടുവരണമെന്നും സ്റ്റാലിൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.