മമത ബാനർജി പ​െങ്കടുക്കാനിരുന്ന പരിപാടി റദ്ദാക്കി സെൻറ്​ സ്​റ്റീഫൻ കോളജ്​

കൊൽകത്ത: ഡൽഹിയിലെ സ​​​െൻറ്​ സ്​റ്റീഫൻ കോളജിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ​െങ്കടുക്കാനിരുന്ന പരിപാടി റദ്ദാക്കി. ആഗസ്​റ്റ്​ ഒന്നിന്​ കോളജിൽ നടക്കാനിരുന്ന പരിപാടിയാണ്​ പ്രോ​േട്ടാകോൾ സംബന്ധിച്ച പ്രശ്​നത്തെ തുടർന്ന്​ റദ്ദാക്കിയത്​. 

കോളജ്​ വിദ്യാർഥികളുമായി​ മമത ബാനർജി സംവദിക്കുമെന്നാണ്​ മുഖ്യമന്ത്രിയുടെ ഒാഫീസ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ പ്രോ​േട്ടാകോൾ വിഷയത്തെ തുടർന്ന്​ പരിപാടി റദ്ദാക്കുന്നതായി കോളജ്​ അധികൃതർ മുഖ്യമന്ത്രിയുടെ ഒാഫീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്​ച ഡൽഹിയിലെത്തുന്ന മമത ബാനർജിയുടെ മറ്റു പരിപാടികളിൽ മാറ്റമില്ലെന്നും ഒാഫീസ്​ വ്യക്തമാക്കി.

ഡൽഹിയിലെത്തുന്ന മമത ചൊവ്വാഴ്​ച ക്രിസ്​തീയ പുരോഹിതരുമായി ചർച്ച നടത്തും. ബുധനാഴ്​ച പാർലമ​​​െൻറ്​ സന്ദർശിച്ച ശേഷം മമത കൊൽകത്തയിലേക്ക്​ തിരിക്കും. 

ആഗസ്​റ്റിൽ ഷിക്കാഗോയിൽ മമത പ​െങ്കടുക്കാനിരുന്ന സ്വാമി വിവേകാനന്ദയുടെ ഷി​ക്കാഗോ പ്രഭാഷണ വാർഷിക പരിപാടിയും അധികൃതർ റദ്ദാക്കിയിരുന്നു. 

Tags:    
News Summary - St Stephen's College Cancels Mamata Banerjee Event- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.