Posted On
date_range Updated On
date_range ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വീണ്ടും സർവകക്ഷിയോഗം വിളിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കർ, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ശ്രീലങ്കയിലെ നിലവിലെ പ്രതിസന്ധി ചർച്ച ചെയ്യാനാണ് യോഗമെന്നും പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാർലമെനറിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്ന് നടന്ന സർവ കക്ഷിയോഗത്തിൽ 45 രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചിരുന്നു. അതിൽ 36 പേർ യോഗത്തിൽ പങ്കെടുത്തു. ഇവർ കഴ്ചപ്പാടുകളും നിർദേശങ്ങളും ആവശ്യങ്ങളും മുന്നോട്ടുവെച്ചു. സർക്കാർ ഏത് വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ തയാറാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.