Posted On
date_range Updated On
date_range വിവാഹവിരുന്നിലെ തന്തൂരി റൊട്ടിയിൽ തുപ്പി പാചകം; യുവാവ് അറസ്റ്റിൽ
മീററ്റ്: വിവാഹ വിരുന്നിൽ ഭക്ഷണം തയാറാക്കുന്നതിനിടെ പാചകക്കാരൻ തന്തൂരി റൊട്ടിയിൽ തുപ്പുന്ന വിഡിയോ പുറത്ത്. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ പാചകക്കാരൻ സുഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. തന്തൂരി അടുപ്പിൽ വേവിക്കാൻ വെക്കുന്നതിന് മുമ്പ് റൊട്ടിയിൽ തുപ്പുന്നതാണ് വിഡിയോയിലുള്ളത്.
പാചകക്കാരൻ റൊട്ടിയിൽ തുപ്പുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരാൾ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
പകർച്ചവ്യാധികൾ ഉൾപ്പെടെ വ്യാപിക്കുന്ന ഈ സമയത്ത് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.