ഗോവയിൽ കുടുങ്ങിയ സ്പാനിഷ് പൗരന്മാർ നാട്ടിലേക്ക്

പനാജി: ലോക്ഡൗണിനെ തുടർന്ന് ഗോവയിലെ പനാജിയിൽ കുടുങ്ങിയ സ്പാനിഷ് പൗരന്മാർ നാട്ടിലേക്ക്. 150 അംഗ സ്പാനിഷ്, യൂറോപ്യ ൻ പൗരന്മാരുടെ സംഘം വൈകീട്ട് പ്രത്യേക വിമാനത്തിലാണ് മാഡ്രിഡിലേക്ക് തിരിക്കുക.

ഗോവ രാജ്യാന്തര വിമാനത്തിൽ ന ിന്ന് പുറപ്പെടുന്നതിന് മുമ്പ് വിശദ ആരോഗ്യ പരിശോധന നടത്തുമെന്ന് ഗോവ എയർപോർട്ട് ഡയറക്ടർ ഗഗൻ മാലിക് അറിയിച്ചു.

യാത്രക്കാരെ തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കും. സാമൂഹിക അകലം പാലിച്ചാകും വിമാനത്താവളത്തിൽ ഇവരെ പരിശോധിക്കുക എന്നും അധികൃതർ പറഞ്ഞു.

കോവിഡ് വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കിയത്.

Tags:    
News Summary - Spanish, europian Nationals leave for home from Goa on special flights -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.