Posted On
date_range Updated On
date_range എസ്.പി-ബി.എസ്.പി സഖ്യം തുടരുമെന്ന് അഖിേലഷ് യാദവ്
ലക്നോ: ഉത്തർപ്രദേശിൽ ബി.എസ്.പിയുമായി സഖ്യം തുടരുമെന്ന് എസ്.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിേലഷ് യാദവ്. കൈരാന ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ച് മൽസരിക്കും. ഇരുകക്ഷികളും പാർലമെന്‍റിലും യോജിച്ച് പ്രവർത്തിക്കുമെന്നും അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയിലെ ഫുൽപുരി, ഗോരഖ് പൂർ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യം വൻ വിജയം നേടിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിൽ എസ്.പിയെ പിന്തുണച്ചതിന് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ വസതിയിലെത്തി അഖിലേഷ് നന്ദിയറിയിച്ചിരുന്നു. ബി.ജെ.പി എം.പി മരിച്ചതിനെ തുടർന്നാണ് കൈരാന മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.