Posted On
date_range Updated On
date_range സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി തുടരും
ന്യൂഡൽഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവർത്തക സമിതി യോഗം ശനിയാഴ്ച ചേരും.
അതേ സമയം, ലഖിംപൂരിൽ പ്രിയങ്കയുടെയും രാഹുലിന്‍റേയും ഇടപെടൽ ഗുണം ചെയ്തെന്ന് കോൺഗ്രസ് വിലയിരുത്തി. ജി 23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്‍റേയും ജി 23 യോഗത്തിന്‍റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവർത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.