ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധി തിഹാർ ജയിലിൽ സന്ദർശിച്ചു

ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി ഡി.കെ ശിവകുമാറിനെ തീഹാർ ജയിലിലെത്തി സന്ദർശിച്ചു. ബുധനാഴ്​ച രാവിലെ യായിരുന്നു സന്ദർശനം. കള്ള​പ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റാണ്​ 50 ദിവസങ്ങൾക്ക്​ മുമ്പ്​ ശിവകുമാറിനെ ​ അറസ്​റ്റ്​ ചെയ്​തത്​.

കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സോണിയക്കൊപ്പം ഉണ്ടായിരുന്നു. ഐ.എൻ.എക്​സ്​ മീഡിയ കേസിൽ അറസ്​റ്റിലായ മുൻ മന്ത്രി പി.ചിദംബരത്തെയും സോണിയ ഗാന്ധി ജയിലി​ലെത്തി സന്ദർശിച്ചിരുന്നു.

അറസ്​റ്റിലായ നേതാക്കൾക്കൊപ്പം പാർട്ടിയു​െണ്ടന്ന സന്ദേശം നൽകാനാണ്​ സോണിയയുടെ സന്ദർശനമെന്നാണ്​ സൂചന. ബി.ജെ.പിയുടെ രാഷ്​ട്രീയ പകപോക്കലി​​െൻറ ഭാഗമായാണ്​ ഇരുവർക്കെതിരെയും കേസെടുത്തിരിക്കുന്നതെന്നാണ്​ കോൺഗ്രസ്​ നിലപാട്​.

Tags:    
News Summary - Sonia Gandhi visits Tihar jail to meet DK Shivakumar-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.