Posted On
date_range Updated On
date_range സോണിയയുടെ അമ്മയുടെ മരണം; അനുശോചിച്ച് മോദിയും രാഷ്ട്രപതി മുർമുവും
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗല മെയ്യുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി മോദിയും മറ്റ് മുതിർന്ന രാഷ്ട്രീയക്കാരും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. "കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മ പൗല മെയ്നോയുടെ നിര്യാണത്തെ കുറിച്ച് അറിഞ്ഞതിൽ ദുഃഖമുണ്ട്. അവർക്കും കുടുംബത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം" -പ്രസിഡന്റ് മുർമു ട്വീറ്റ് ചെയ്തു.
"അമ്മയുടെ വേർപാടിൽ സോണിയ ജിക്ക് അനുശോചനം അറിയിക്കുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ മുഴുവൻ കുടുംബത്തോടൊപ്പമാണ്" -പ്രധാനമന്ത്രി മോദി പറഞ്ഞു. അമ്മയുടെ ദുഃഖകരമായ വിയോഗത്തിൽ സോണിയ ജിയോട് എന്റെ ഹൃദയംഗമമായ അനുശോചനം പങ്കുവെക്കുന്നു എന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.