Posted On
date_range Updated On
date_range കശ്മീരിൽ ജവാന് വീരമൃത്യു; രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് തീവ്ര വാദികളെ വധിച്ചു. കൂടുതൽ തീവ്രവാദികൾ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന സംശയത്തിൽ സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദ് തീവ്രവാദികളാണ് പ്രദേശത്ത് ഒളിച്ചിരുന്ന് ആക്രമണം നടത്തിയതെന്നാണ് സൂചന.
തിങ്കളാഴ്ച അനന്തനാഗിലെ ബിദൂര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആർമി മേജർ കൊല്ലപ്പെടുകയും മേജർക്കും രണ്ട് സൈനികർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. മീററ്റ് സ്വദേശിയായ മേജർ കേതൻ ശർമയാണ് കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ ഒരു തീവ്രവാദിയെ വധിച്ചിരുന്നു.
കഴിഞ്ഞദിവസം പുൽവാമയിൽ സൈനിക വാഹനത്തിനു നേരെ നടന്ന ചാവേറാക്രമണത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.