ഭാഗ്യം കാത്തു; മൂർഖനെ രക്ഷപ്പെടുത്തുന്നതിനിടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​


ബംഗളൂരു: മരത്തി​െൻറ തൊലിക്കുള്ളിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ്​ കടിയേൽക്കാതെ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​. കർണാടകയിലെ ശിവമൊഗ്ഗയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തി​െൻറ ദൃശ്യങ്ങളടങ്ങിയ വിഡിയോ വൈറലാണ്​.

മരത്തി​െൻറ തൊലിക്കുള്ളിൽനിന്ന്​ വടി ഉപയോഗിച്ച്​ പാമ്പുവിദധ്​നായ യുവാവ്​ ഉയർത്താൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ വാലിൽ പിടികൂടുകയായിരുന്നു. ​ഇതോടെ അപകടം മണത്ത സർപ്പം ശബ്​ദമുണ്ടാക്കി പിടഞ്ഞു രക്ഷപ്പെടുന്നതിനിടെ ചെന്നുവീണത്​ പാമ്പുപിടിത്തക്കാര​െൻറ കാലിൽ. ഇതോടെ നിയന്ത്രണം വിട്ട്​ കൈവിട്ടതോടെ പാമ്പ്​ താഴോട്ടുവീണു. സഹായിയെ കൂട്ടുപിടിച്ച്​ പാമ്പിനെ പിടികൂടിയെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടതി​െൻറ ആശ്വാസത്തിലായിരുന്നു യുവാവ്​.

ദൃ​ശ്യം വൈറലായതോടെ ഇത്തരം പാമ്പുപിടിത്തക്കാർക്ക്​ അടിയന്തരമായി രക്ഷാ സംവിധാനങ്ങൾ നൽകണമെന്ന ആവശ്യം ഉയർന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.